ന്യൂ കലിഡോണിയയിൽ വൻ ഭൂകന്പം
12:50 AM Dec 06, 2018 | Deepika.com
ലോയാൽറ്റി ഐലൻഡ്: പസിഫിക്കിലെ ന്യൂ കലിഡോണിയയിൽ റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടർന്ന് ജനങ്ങൾക്ക് ഉയർന്നസ്ഥലത്തേക്ക് മാറാൻ നിർദേശം നൽകി. സമീപ രാജ്യമായ വന്വാടുവിലും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഭൂകന്പത്തെത്തുടർന്നു സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീടു പിൻവലിച്ചു. കാര്യമായ നാശനഷ്ടം റിപ്പോർട്ടു ചെയ്തിട്ടില്ല.