ബംഗളൂരു: അടുത്ത മാസം മുതൽ എല്ലാ മോഡലുകളിലുമുള്ള വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് മാരുതി സുസുകി ഇന്ത്യ. അസംസ്കൃത വസ്തുക്കളുടെ വിലയും വിനിമയനിരക്കും ഉയർന്നതാണ് വിലയുയർത്താൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് മാരുതി സുസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യൂട്ടിലിറ്റി വാഹനനിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യ വാഹനങ്ങൾക്കു വില ഉയർത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസൂസുവിന്റെ വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയാണ് ജനുവരി മുതൽ ഉയരുക.നേരത്തെ ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യ വാഹനങ്ങൾക്ക് നാലു ശതമാനം വരെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മാരുതി സുസുകി വാഹനങ്ങൾക്കു വില കൂടും
12:50 AM Dec 06, 2018 | Deepika.com