കൊച്ചി: എൽപിജി വിലയിലുണ്ടായ മാറ്റത്തെത്തുടർന്നു സബ്സിഡി ട്രാൻസ്ഫർ സ്കീമിൽ മാറ്റം വരുത്തുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഗുണഭോക്താക്കൾക്കുള്ള സബ്സിഡി വിഹിതം ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രാൻസ്ഫർ ചെയ്യുന്ന നിലവിലുള്ള സംവിധാനം തുടരും.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി ) അഥവാ പഹൽ സ്കീം പ്രകാരം മാർക്കറ്റ് നിരക്കിൽ എൽപിജി വാങ്ങുന്ന എല്ലാ ഗുണഭോക്താക്കൾക്കും സബ്സിഡി വിഹിതം നേരിട്ടു ബാങ്ക് അക്കൗണ്ടിലെത്തും.
എൽപിജി സബ്സിഡി സ്കീമിൽ മാറ്റമില്ല
12:50 AM Dec 06, 2018 | Deepika.com