എച്ച്ഡിഎഫ്സി എർഗോ ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നു
12:50 AM Dec 06, 2018 | Deepika.com
കൊച്ചി: പ്രമുഖ സ്വകാര്യ മേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി എർഗോ ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നു. എച്ച്ഡിഎഫ്സി എർഗോയുടെ ലൈഫ് ഇൻഷ്വറൻസ് ഇതര പോളിസികളുടെ വിതരണം ഫെഡറൽ ബാങ്കിന്റെ ശൃംഖലകളിലൂടെ ബാങ്കിന്റെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.