ബാങ്കോക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതവിശ്വാസവും മത സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സർക്കാരുകൾ മതസ്വാതന്ത്ര്യം അടിച്ചമർത്തുന്നത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ മതവിശ്വാസികൾ ഒറ്റക്കെട്ടായി നേരിടണമെന്നും ബാങ്കോക്കിൽ ചേർന്ന ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ രണ്ടാമത് ഗ്ലോബൽ സമ്മേളനത്തിൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗ്ലോബൽ ചെയർപേഴ്സൺ റിബെക്കാ ടാനിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലും പൊതുചർച്ചയിലും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൈക്കിൾ ലിയോ (ഓസ്ട്രേലിയ), സാറാ പിലെ (തായ്ലൻഡ് ), ജോർജ് മാത്യു (ഇന്ത്യ), റോബർട്ട് ടൈക്കൂൺ (ഹോങ്കോങ്), തെരേസ ബുക്കർ(ഇംഗ്ലണ്ട്), സിജു സ്റ്റീഫൻ (കാനഡ ), ഹോജമിന് ബാങ്കായി (വിയറ്റ്നാം), ബെൽവെട് കാൾ (ജർമനി) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ യോഗം
12:53 AM Dec 04, 2018 | Deepika.com