കുടിയേറ്റം: യോഗ്യത മാനദണ്ഡമാക്കുമെന്ന് തെരേസാ മേ

12:33 AM Nov 21, 2018 | Deepika.com
ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​യ​​ശേ​​ഷം രൂ​​പീ​​ക​​രി​​ക്കു​​ന്ന കു​​ടി​​യേ​​റ്റ ന​​യ​​ത്തി​​ൽ ക്വോ​​ട്ടാ സ​​ന്പ്ര​​ദാ​​യം ഒ​​ഴി​​വാ​​ക്കു​​മെ​​ന്നും യോ​​ഗ്യ​​ത​​യ്ക്കും ക​​ഴി​​വി​​നും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​മെ​​ന്നും ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ. ​​പുതിയ നയം ഇന്ത്യയിൽനിന്നു കുടിയേറാൻ ആഗ്രഹിക്കുന്നവർക്കു ഗുണകര മാകും.

ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു​​ള്ള സോ​​ഫ്റ്റ്‌വെ​​യ​​ർ​​ ഡെ​​വ​​ല​​പ്പ​​ർ​​മാ​​രെ​​യും സി​​ഡ്നി​​യി​​ൽ നി​​ന്നു​​ള്ള എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​രെ​​യും മ​​റി​​ക​​ട​​ന്ന് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ​​ രാ​​ജ്യ​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക ക്വോ​​ട്ട ന​​ൽ​​കി​​ല്ല. ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​യാ​​ൽ രാ​​ജ്യ​​ത്ത് ആ​​രു വ​​ര​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നം സ​​ർ​​ക്കാ​​രി​​നാ​​യി​​രി​​ക്കും. യോ​​ഗ്യ​​ത​​യി​​ല്ലെ​​ങ്കി​​ലും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന പ​​തി​​വ് അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന് കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ബ്രി​​ട്ടീ​​ഷ് ഇ​​ൻ​​ഡ​​സ്ട്രി​​യു​​ടെ യോ​​ഗ​​ത്തി​​ൽ അ​​വ​​ർ പ​​റ​​ഞ്ഞു.

ഇ​​തി​​നി​​ടെ ബ്രെ​​ക്സി​​റ്റ് ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി തെ​​രേ​​സാ മേ ​​ഇ​​ന്നു ബ്ര​​സ​​ൽ​​സി​​നു തി​​രി​​ക്കും. ബ്രെ​​ക്സി​​റ്റ് ക​​ര​​ടു രേ​​ഖ സം​​ബ​​ന്ധി​​ച്ച ഭി​​ന്ന​​ത​​യു​​ടെ പേ​​രി​​ൽ അ​​വ​​ർ​​ക്കെ​​തി​​രേ അ​​വി​​ശ്വാ​​സ​​ത്തി​​നു നീ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ആ​​വ​​ശ്യ​​ത്തി​​ന് എം​​പി​​മാ​​രു​​ടെ പി​​ന്തു​​ണ കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.