കാബൂൾ: കാബൂളിൽ ഇന്നലെ വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവിടത്തെ ഒരു ഹാളിൽ നബിദിനാഘോഷത്തിന് എത്തിയവരുടെയിടയിലേക്ക് ചാവേർ ഭടൻ കടന്നു കയറി സ്ഫോടനം നടത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
കാബൂളിൽ ഇതിനു മുന്പു പലവട്ടം ഐഎസും താലിബാനും ആക്രമണം നടത്തിയിട്ടുണ്ട്. സ്ഫോടനസമയത്ത് ഹാളിൽ ആയിരത്തിലധികം പേരുണ്ടായിരുന്നു. സ്ഫോടനം നടന്ന് ഒരു മണിക്കൂറിനുശേഷവും പരിക്കേറ്റവരുമായി ആംബുലൻസുകൾ ആശുപത്രികളിലേക്കു പോകുന്നതു കാണപ്പെട്ടു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
കാബൂളിൽ സ്ഫോടനം; 50 മരണം
12:33 AM Nov 21, 2018 | Deepika.com