സാൻഫ്രാൻസിസ്കോ: ഐഒഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ച് എൻജിൻ ഏറ്റവും യോജിച്ചതെന്ന് സിഇഒ ടിം കുക്ക്. കഴിഞ്ഞ ദിവസം എച്ച്ബിഒ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആപ്പിളിന്റെ സ്വന്തം വെബ് ബ്രൗസറായ സഫാരിയിൽ ഗൂഗിൾ സെർച്ച് ഡിഫോൾട്ട് ആയി സെറ്റ് ചെയ്യുന്നതിനായുള്ള ബില്യൺ ഡോളർ ഇടപാടിനെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു അദ്ദേഹം ഗൂഗിളിനെ പുകഴ്ത്തിപ്പറഞ്ഞത്.
ഏറ്റവും നല്ല സെർച്ച് എൻജിൻ ഗൂഗിൾ: ടിം കുക്ക്
12:51 AM Nov 20, 2018 | Deepika.com