32 ഇഞ്ച് എൽഇഡി ടിവിയുമായി നോബിൾ സ്കിയോഡോ
12:50 AM Nov 20, 2018 | Deepika.com
മുംബൈ: വെയ്റ ഗ്രൂപ്പിന്റെ നോബിൾ സ്കിയോഡെ ബജറ്റ് മോഡലായ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവി NB32R01 വിപണിയിൽ അവതരിപ്പിച്ചു. ബാഹ്യസംവിധാനങ്ങളുടെ നിലവിലെ ശബ്ദം അഞ്ചു മടങ്ങ് വർധിപ്പിക്കുന്ന ആംപ്ലിഫയറുകൾ സഹിതം എത്തുന്ന ടിവിയുടെ ഇൻബിൽറ്റ് സിനിമ സൂം ഫീച്ചർ വഴി ഏതു ചിത്രവും സ്ക്രീനിന്റെ 100 ശതമാനം വലുപ്പത്തിൽ കട്ടുകളില്ലാതെ സൂം ചെയ്യാനും കഴിയും. ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ൽ, ഇ-കൊമേഴ്സ് സ്റ്റോറുകളിൽ ലഭ്യമായ ടിവിക്ക് 9,999 രൂപയാണ് വില.