കൊച്ചി: സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം, ബ്രാൻഡിംഗ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആഗോള ആയുർവേദ ഉച്ചകോടി നാളെ മുതൽ 23 വരെ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന സമ്മേളനത്തിൽ ആയുർവേദ മേഖലയെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിരവധി നടപടികൾ ചർച്ച ചെയ്യുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിഐഐ കേരള ചെയർമാൻ ഡോ. എസ്. സജികുമാർ, അജയ് ജോർജ് വർഗീസ്, ഡോ. എ.എം. അൻവർ, പി. രാജേന്ദ്രൻ, ഡോ. കെ. അനിൽകുമാർ, ബിജോയ് കുമരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആഗോള ആയുർവേദ ഉച്ചകോടി നാളെ മുതൽ കൊച്ചിയിൽ
12:50 AM Nov 20, 2018 | Deepika.com