ഇന്ത്യക്കാരൻ യുഎസിൽ വെടിയേറ്റു മരിച്ചു
12:37 AM Nov 19, 2018 | Deepika.com
ന്യൂയോർക്ക്: ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് കൗണ്ടിയിലെ വെന്റ്നോർ സിറ്റിയിൽ ഇന്ത്യക്കാരനെ പതിനാറുകാരൻ വെടിവച്ചുകൊന്നു. കാർമോഷണമായിരുന്നു ലക്ഷ്യമെന്നു പറയപ്പെടുന്നു. തെലുങ്കാന സ്വദേ ശിയായ സുനിൽ എഡ്ലാ എന്ന അറുപത്തൊന്നുകാരനാണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറ്റ്ലാന്റിക് കൗണ്ടിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു എഡ്ലാ.