വാഷിംഗ്ടൺ ഡിസി: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യാ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘം കൈമാറിയ ചോദ്യാവലിക്ക് ഉത്തരങ്ങൾ എഴുതിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, കൈമാറിയിട്ടില്ല. തന്നെ കുടുക്കാനുള്ള അന്വേഷണമാണു നടക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ജയത്തിനു റഷ്യ ഇടപെട്ടുവോയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ചോദ്യങ്ങൾ എളുപ്പമുള്ളതായിരുന്നെന്നും താൻ നേരിട്ടാണ് ഉത്തരം തയാറാക്കിയതെന്നും അഭിഭാഷകന്റെ സഹായം വേണ്ടിവന്നില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സ്പെഷൽ കോൺസൽ റോബർട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു വർഷം മുന്പാണ് ചോദ്യാവലി വൈറ്റ്ഹൗസിനു കൈമാറിയത്. ട്രംപിന്റെ പക്ഷക്കാരൻ കൂടിയായ മാത്യു വിറ്റേക്കർ നിയമവകുപ്പിന്റെ താത്കാലിക ചുമതലയും മുള്ളറുടെ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയും ഏറ്റെടുത്ത് ദിവസങ്ങൾക്കകമാണ് ട്രംപ് ഉത്തരം എഴുതിയെന്ന് അറിയിച്ചിരിക്കുന്നത്.
മുള്ളറുടെ അന്വേഷണത്തിൽ ഇടപെടില്ലെന്നു നിലപാടെടുത്ത മുൻ നിയമവകുപ്പ് മേധാവി ജെഫ് സെഷൻസിനെ ട്രംപ് പുറത്താക്കുകയായിരുന്നു.
ഉത്തരമെഴുതി: ട്രംപ്
01:07 AM Nov 18, 2018 | Deepika.com