കറാച്ചിയിൽ സ്ഫോടനം; രണ്ടു മരണം
01:07 AM Nov 18, 2018 | Deepika.com
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്തു പേരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ക്വയ്ദബാദ് മേഖലയിൽ ഒരു പാലത്തിനു താഴെയായിരുന്നു സ്ഫോടനം. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.