മുംബൈ: പ്രമുഖ പരസ്യനിർമാതാവും നാടക-ചലച്ചിത്ര താരവുമായ അലിഖ് പദംസീ (90) അന്തരിച്ചു. ഗാന്ധി സിനിമയിൽ മുഹമ്മദ് ആലി ജിന്നയുടെ വേഷം ഇദ്ദേഹമാണ് അഭിനയിച്ചത്.
ലിന്റാസ് എന്ന പരസ്യ ഏജൻസിയുടെ സാരഥിയായിരുന്നു. സർഫിന്റെ ലളിതാജി, ചെറി ബ്ലോസം ഷൂ പോളീഷിന്റെ ചെറി ചാർളി, എംആർഎഫിന്റെ മസിൽമാൻ, വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ലിറിൽ സുന്ദരി, ബജാജ് ഓട്ടോയുടെ ഹമാരാ ബജാജ് തുടങ്ങിയവ പദംസീയുടെ സംഭാവനകളാണ്.
മൂന്നുതവണ വിവാഹിതനായി. നാലു മക്കളുണ്ട്. പ്രശസ്ത ചിത്രകാരൻ അക്ബർ പദംസീ സഹോദരനാണ്.
പരസ്യകുലപതി അലിഖ് പദംസീ അന്തരിച്ചു
11:09 PM Nov 17, 2018 | Deepika.com