ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും പ്രതിരോധമന്ത്രിയുമായ ജനറൽ വീ ഫെഞ്ചി.
ഇന്ത്യ-ചൈന വാർഷിക പ്രതിരോധ സുരക്ഷാചർച്ചയിലാണ് തിരുമാനം. ചൊവ്വാഴ്ച ബെയ്ജിംഗിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര നയിച്ചു. ഡോകലാം സംഘർഷത്തിനു ശേഷം നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കാനും അതിർത്തിയിൽ സമാധാനം നിലനിർത്താനും ധാരണയായിട്ടുണ്ട്.
ഇന്ത്യ-ചൈന സൈനികാഭ്യാസങ്ങൾ ഊർജിതമാക്കും
01:15 AM Nov 17, 2018 | Deepika.com