പോപ്പുലർ റാലി ഫ്ളാഗ് ഓഫ് കൊച്ചിയിൽ
11:17 PM Nov 16, 2018 | Deepika.com
കൊച്ചി: പ്രമുഖ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആന്‍ഡ് സർവീസസ് ലിമിറ്റഡിന്റെ പോപ്പുലർ റാലി ഫ്ളാഗ് ഓഫ് ഡിസംബർ 13ന് ഹോട്ടൽ ലെ മെറീഡിയനിൽ നടക്കും. മുണ്ടക്കയം കുട്ടിക്കാനത്തെ ഒന്‍പതു സ്പെഷൽ സ്റ്റേജുകൾക്കു ശേഷം ഡ്രൈവർമാർ കൊച്ചിയിൽ തിരിച്ചെത്തി ഒരു സൂപ്പർ സ്പെഷൽ സ്റ്റേജിൽകൂടി പെർഫോം ചെയ്യും. തുടർന്നു സമ്മാനദാനം. 2010 നുശേഷം ആദ്യമായാണ് ഇന്ത്യൻ നാഷണൽ റാലി ചാന്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്.