സിംഗപ്പൂർ: ഇന്ത്യയുൾപ്പെടുന്ന പസിഫിക് മേഖല അഭിവൃദ്ധിപ്പെടുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.സിംഗപ്പൂരിൽ 13-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി.കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സാന്പത്തിക, സാംസ്കാരിക സഹകരണം സുദൃഢമാക്കണമെന്നും തീരസംരക്ഷണത്തിനായി രാജ്യങ്ങൾ കൈകോർക്കണമെന്നും മോദി പറഞ്ഞു.
ഇന്തോനേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, മ്യാൻമർ, കംബോഡിയ, ബ്രൂണെയ്, ലാവോസ്, ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണകൊറിയ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഈസ്റ്റ് ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിക്കുമുന്പ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ചർച്ച നടത്തി. 2005 മുതൽ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ പങ്കാളിയാണ്.
ഇന്തോ-പസഫിക് മേഖല അഭിവൃദ്ധിപ്പെടണം: പ്രധാനമന്ത്രി മോദി
01:06 AM Nov 16, 2018 | Deepika.com