ലോസ് ആഞ്ചലസ്: ഭൂമിയുടെ സൗരയൂഥത്തിനു പുറത്തുള്ള ഒരു അയൽക്കാരനെക്കൂടി കണ്ടെത്തി. ആറു പ്രകാശവർഷം അകലെയുള്ള ബർണാഡ് സ്റ്റാർ എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. ബർണാഡ് സ്റ്റാർ ബി എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തെ സൂപ്പർ എർത്ത് എന്നും വിളിക്കുന്നു. ഭൂമിയുടെ 3.2 ഇരട്ടി വലിപ്പമുണ്ട്. 233 ദിവസം കൊണ്ടാണ് കേന്ദ്ര നക്ഷത്രത്തെ ചുറ്റുന്നത്.
കേന്ദ്ര നക്ഷത്തോട് വളരെ അടുത്താണെങ്കിലും താപനില മൈനസ് 170 ഡിഗ്രി സെൽഷ്യസ് ആണ്. ചുവന്ന കുള്ളൻ നക്ഷത്രത്തിൽനിന്നുള്ള ഊർജപ്രവാഹം കുറവായതുകൊണ്ടാണിത്.
വെള്ളമോ വാതകമോ എന്തെങ്കിലും ഈ ഗ്രഹത്തിലുണ്ടെങ്കിൽ തണുത്ത് കട്ടിയായ അവസ്ഥയിലായിരിക്കും. അതിനാൽ ജീവന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല. നാലു പ്രകാശവർഷം അകലെയുള്ള ആൽഫ സെന്റൗരി നക്ഷത്രക്കൂട്ടത്തിൽ ഒരു അയ ൽക്കാരനെ നേരത്തേ കണ്ടെ ത്തിയിരുന്നു.
ഭൂമിയുടെ അയൽക്കാരനെ കണ്ടെത്തി
11:26 PM Nov 15, 2018 | Deepika.com