കലിഫോർണിയ: ഫേസ്ബുക്കിനെതിരേ എന്തെങ്കിലും പറയുന്പോൾ ആപ്പിൾ സിഇഒ ടിം കുക്ക് അല്പമൊന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ, മാർക്ക് സുക്കർബെർഗ് ചില കടുത്ത തീരുമാനങ്ങൾ എടുത്തെന്നിരിക്കും. ഇവിടെ ആരും ഐഫോൺ ഉപയോഗിക്കേണ്ട.
ഫേസ്ബുക്കിനെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതിയെയും ഒരു അഭിമുഖത്തിൽ കളിയാക്കിയതാണ് ഫേസ്ബുക്ക് മേധാവിയെ ചൊടിപ്പിച്ചത്. ആപ്പിൾ ഒരിക്കലും ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുകയോ അവകാശങ്ങളെ ഹനിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു കുക്ക് പറഞ്ഞത്. കേംബ്രിജ് അനലിറ്റിക്ക പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എന്നാൽ, അത് കൊണ്ടത് സുക്കർബെർഗിന്റെ നെഞ്ചിലാണ്. അതോടെ, ഫേസ്ബുക്കിലെ ജീവനക്കാർ ആരും ഇനി ആപ്പിളിന്റെ ഐഫോൺ ഉപയോഗിക്കേണ്ട എന്ന് അദ്ദേഹം ഓർഡറിട്ടു. ആൻഡ്രോയ്ഡ് ഫോൺ മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് നിർദേശം.
ഇവിടെ ആരും ഐഫോൺ ഉപയോഗിക്കേണ്ട
10:30 PM Nov 15, 2018 | Deepika.com