ദുബായ്: വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു ദുബായിലെ ലോകോത്തര വാണിജ്യവിനോദ കേന്ദ്രമായ ഫെസ്റ്റിവൽ സിറ്റി മാൾ ഒരുങ്ങി. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ വാട്ടർ സ്ക്രീൻ ലേസർ ലൈറ്റ് ഷോ "ഇമാജിൻ’ ആണ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്.
30 വാട്ടർഫൗണ്ടനുകൾ സൃഷ്ടിക്കുന്ന പടുകൂറ്റൻ ജലതിരശീലയിൽ ലേസർ ലൈറ്റും സൗണ്ടും സൃഷ്ടിക്കുന്ന മായാജാലം സന്ദർശകർക്ക് അവിസ്മരണീയ അനുഭവമാണു സമ്മാനിക്കുന്നത്.
ദുബായ് അധികൃതരുടെ കണക്കുപ്രകാരം 2018 ജനുവരി മുതൽ മാർച്ച് വരെ ദുബായ് സന്ദർശിച്ച ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 6,17,000 ആണ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സീസണിൽ ഏറ്റവുമധികം സന്ദർശകർ എത്തുന്നത് ഇന്ത്യയിൽനിന്നാണെന്ന് അൽ ഫുട്ടൈം മാൾസ് ഡയറക്ടർ സ്റ്റീവൻ ക്ലീവർ ചൂണ്ടിക്കാട്ടി.
ലേസർ വിസ്മയമൊരുക്കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ
10:30 PM Nov 15, 2018 | Deepika.com