പുതിയ എർട്ടിഗയുടെ ബുക്കിംഗ് തുടങ്ങി
11:00 PM Nov 14, 2018 | Deepika.com
ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യയുടെ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) ആയ പുതിയ എർട്ടിഗയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ അടച്ച് ഓൺലൈൻ ആയോ ഡീലർഷിപ്പുകൾ മുഖേനയോ ബുക്ക് ചെയ്യാം. നിരവധി മാറ്റങ്ങളോടെയെത്തുന്ന എർട്ടിഗ ഈ മാസം 21ന് വിപണിയിൽ അവതരിപ്പിക്കും.