ലളിതാംബിക അന്തര്‍ജനം ഫൗണ്ടേഷന് പുരസ്കാരം സോഹന്‍ റോയിക്ക്
11:00 PM Nov 14, 2018 | Deepika.com
പത്തനാപുരം: ഈ വര്‍ഷത്തെ കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജനം ഫൗണ്ടേഷന് പുരസ്കാരം കവിയും, ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിക്ക് സമ്മാനിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ 109-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ആര്. രാമചന്ദ്രന് എംഎൽഎയാണ് പുരസ്കാരദാനം നിര്‍വഹിച്ചത്. ആനുകാലിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അണുകാവ്യം എന്ന കവിതാ സമാഹാരമാണ് സോഹന്‍ റോയിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.