സിംഗപ്പുർ: രോഹിംഗ്യൻ വിഷയത്തിൽ മ്യാൻമർ നേതാവ് ആംഗ് സാൻ സ്യൂചിയെ ശകാരിച്ച് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഏഴു ലക്ഷം രോഹിംഗ്യകളെ അതിക്രൂരമായി രാജ്യത്തുനിന്ന് ഓടിച്ചുവിട്ട മ്യാൻമർ പട്ടാളത്തിന്റെ നടപടിക്ക് ഒരു തരം ന്യായീകരണവുമില്ലെന്നു പെൻസ് പറഞ്ഞു.
സിംഗപ്പുരിൽ ഏഷ്യാ-പസഫിക് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുറ്റക്കാർക്കെതിരേ കർശന നടപടികൾ എടുക്കണമെന്നും പെൻസ് ആവശ്യപ്പെട്ടു. ആളുകൾക്ക് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകുമെന്നാണു സ്യൂചി മറുപടി നല്കിയത്.
സ്യൂചിയെ ശകാരിച്ച് പെൻസ്
10:46 PM Nov 14, 2018 | Deepika.com