ബെയ്ജിംഗ്: സൈബർമേഖലയിൽ ശുദ്ധീകരണവുമായി ചൈനീസ് അധികൃതർ. സെൻസേഷണൽ വാർത്തകൾ, അശ്ലീലം, രാഷ്ട്രീയ പ്രധാന്യമുള്ള വാർത്തകൾ മുതലായവ പോസ്റ്റ് ചെയ്യുന്ന 9800 അക്കൗണ്ടുകൾ സൈബർ സുരക്ഷാ അധികൃതർ നീക്കം ചെയ്തു.
അടുത്തകാലത്തായി ചൈന ഓൺലൈൻ സെൻസർഷിപ്പ് ശക്തമാക്കിയിരിക്കുകയാണ്. സൈബർസ്പേസ് അഡ്മിസ്ട്രേഷൻ ഓഫ് ചൈന എന്ന ഏജൻസിയാണ് ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് നടപടി എടുക്കുന്നത്.
അശ്ലീലത്തിന്റെ പേരിലാണ് പലർക്കെതിരേയും നടപടി എടുക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, സർക്കാരിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കുകയാണ് ലക്ഷ്യമെന്ന് ആരോപിക്കപ്പെടുന്നു.
ചൈനയിൽ 9800 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കംചെയ്തു
12:15 AM Nov 14, 2018 | Deepika.com