കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ അറ്റാദായം11 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 51 ലക്ഷം രൂപയായിരുന്നു അറ്റാദായം. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ വരുമാനം 17 ശതമാനം വര്ധിച്ചിച്ചെന്നും ഗ്രൂപ്പ് പുറത്തുവിട്ട പ്രവർത്തനറിപ്പോർട്ടിൽ സൂചിപ്പിച്ചു.
ഇന്ത്യ അടക്കം ഒന്‍പതു രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 20 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 21 ഫാര്‍മസികള്‍ എന്നിവയുടെ സ്ഥായിയായ വളര്‍ച്ചയിലൂടെ 1837 കോടി രൂപയുടെ വരുമാനമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കാലത്ത് ഗള്‍ഫ് മേഖലയിലെ ബിസിനസ് പൊതുവേ കുറയുന്ന പശ്ചാത്തലം പരിഗണിക്കുമ്പോള്‍ തങ്ങളുടെ പ്രകടനം ഏറെ ആഹ്ലാദകരമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 11 കോടി രൂപ അറ്റാദായം
11:26 PM Nov 13, 2018 | Deepika.com