എയർടെൽ 4ജി സേവനം വ്യാപിപ്പിക്കുന്നു
11:26 PM Nov 13, 2018 | Deepika.com
കൊച്ചി: ടെലി കമ്യൂണിക്കേഷൻസ് സേവനദാതാക്കളായ ഭാരതി എയർടെൽ (എയർടെൽ) വേഗമേറിയ 4ജി സേവനം കേരളത്തിലെ കൂടുതൽ പട്ടണങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ നൂറിൽപരം ടൗണുകളിലേക്കാണു വ്യാപിപ്പിക്കുന്നത്.