ചെന്നൈ: പ്രശസ്ത ധനശാസ്ത്രജ്ഞൻ പ്രഫ. ടി.എൻ. ശ്രീനിവാസൻ (85) അന്തരിച്ചു. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ എമേരിറ്റസ് പ്രഫസറായിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ഗണിതശാസ്ത്രത്തിൽ എംഎയും കോൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രണ്ടു വർഷ സ്റ്റാറ്റിസ്റ്റിക്സ് പരിശീലനവും കഴിഞ്ഞ് അമേരിക്കയിലേക്കു പോയി. യേൽ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടി. പ്രമുഖ യുഎസ് യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു. സ്വതന്ത്രവ്യാപാരത്തിന്റെ വക്താവായ ശ്രീനിവാസൻ തുടക്കമിട്ടതാണു ജേർണൽ ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സ്. റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ ശ്രീനിവാസന്റെ ശിഷ്യനാണ്.
ധനശാസ്ത്രജ്ഞൻ ടി.എൻ. ശ്രീനിവാസൻ അന്തരിച്ചു
11:20 PM Nov 12, 2018 | Deepika.com