ജോർദാനിൽ മിന്നൽപ്രളയം; 11 മരണം

11:05 PM Nov 10, 2018 | Deepika.com
അ​​​മ്മാ​​​ൻ: ജോ​​​ർ​​​ദാ​​​നി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ 11 പേ​​​ർ മ​​​രി​​​ച്ചു. പു​​​രാ​​​ത​​​ന ​ന​​​ഗ​​​ര​​​വും പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​വു​​​മാ​​​യ പെ​​​ട്ര​​​യി​​​ൽ നാ​​​ലു മീ​​​റ്റ​​​ർ വ​​​രെ വെ​​​ള്ളം ഉ​​​യ​​​ർ​​​ന്നു. പെ​​​ട്ര സ​​​ന്ദ​​​ർ​​​ശി​​​ച്ച 4,000 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സൈ​​​ന്യം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു. അ​​​മ്മാ​​​നു സ​​​മീ​​​പം മ​​​ഡ​​​ബ​​​യി​​​ൽ ഒ​​​ഴു​​​കി​​​പ്പോ​​​യ കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.

തു​​​റ​​​മു​​​ഖന​​​ഗ​​​ര​​​മാ​​​യ അ​​​ക്വാ​​​ബ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​മ്മാ​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഹൈ​​​വേ ത​​​ട​​​സ​​​പ്പെ​​​ട്ടു. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ചാ​​​വു​​​ക​​​ട​​​ൽ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​പ്ര​​​ള​​​യ​​​ത്തി​​​ൽ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 21 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.