ലണ്ടൻ: വാഹനാപകടത്തിൽ ഇന്ത്യൻ വംശജൻ മരിച്ച കേസിൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ജൻസൺ ബാനിസ്റ്റണിന് ബിർമിംങാം കോടതി 18 മാസം തടവുശിക്ഷ വിധിച്ചു.
2016ലെ അപകടത്തിൽ അന്പത്തൊന്പതുകാരനായ ബൽവീന്ദർ സിംഗ് ആണ് മരിച്ചത്. ഡ്യൂട്ടിയിൽ അല്ലാതിരുന്ന ജൻസൺ ഓടിച്ച കാർ ബൽവിന്ദറിന്റെ കാറിൽ ഇടിക്കുകയായിരുന്നു. ജൻസൺ കോടതിയിൽ കുറ്റം സമ്മതിച്ചു.
മൂന്നു വർഷത്തേക്കും ഒന്പതു മാസത്തേക്കും ജൻസണിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
ഇന്ത്യൻ വംശജന്റെ മരണം: ബ്രിട്ടീഷ് പോലീസുകാരനു തടവുശിക്ഷ
11:05 PM Nov 10, 2018 | Deepika.com