ആയുധ ഡിപ്പോയിൽ സ്ഫോടനം; ഏഴു തുർക്കി സൈനികർ കൊല്ലപ്പെട്ടു
11:05 PM Nov 10, 2018 | Deepika.com
അങ്കാറ: തുർക്കി സൈന്യത്തിന്റെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ ഏഴു സൈനികർ കൊല്ലപ്പെടുകയും 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ പ്രവിശ്യയായ ഹക്കാരിയിൽ ഇറാൻ, ഇറാക്ക് അതിർത്തിൽ സ്ഥിതിചെയ്യുന്ന സൈനികാസ്ഥാനത്ത് പീരങ്കി വെടിവയ്പ്പു നടക്കുന്നതിനിടെയായിരുന്നു അപകടം.