വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒരിക്കലും മാപ്പു കൊടുക്കില്ലെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേൽ. ബറാക് ഒബാമ യുഎസിൽ ജനിച്ച പൗരനല്ലെന്ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പുനിടെ ട്രംപ് പറഞ്ഞതാണ് മിഷേലിന്റെ മനസിൽ ഒരിക്കലും മറക്കാനാവാത്ത വേദനയായി നിലനിൽക്കുന്നത്. മിഷേൽ എഴുതിയ ‘ബികമിംഗ്’ എന്ന ഓർമക്കുറിപ്പ് പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും.
ട്രംപിന്റെ വാക്കുകളിൽ ഒരുപാട് അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് ആരെങ്കിലും ഒരു തോക്കുമായി വാഷിംഗ്ടണിലേക്കു വന്ന് ഞങ്ങളുടെ പെൺകുട്ടികളെ അപായപ്പെടുത്താൻ സാധ്യതയില്ലായിരുന്നോ- മിഷേൽ ചോദിക്കുന്നു. ട്രംപിന്റെ ആലോചനയില്ലാത്ത വാക്കുകൾ തന്റെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് അവർ കൂട്ടിച്ചേർത്തു.
ട്രംപിനു മാപ്പില്ല: മിഷേൽ ഒബാമ
12:30 AM Nov 10, 2018 | Deepika.com