ഇസ്ലാമാബാദ്: അമേരിക്ക 2004 മുതൽ ഇതുവരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 2714 പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടെന്നു ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
സിഐഎയുടെ നേതൃത്വത്തിൽ ബജാവൂർ, ബന്നു, ഹാംഗു, ഖൈബർ, ഖുറം, നോർത്ത് വസിറിസ്ഥാൻ, സൗത്ത് വസിറിസ്ഥാൻ, ഒരക്കാസി മേഖലകളിലാണ് ഡ്രോണുകൾ( പൈലറ്റില്ലാ വിമാനം) ഉപയോഗിച്ച് ആക്രമണം നടത്തിയത്. പാക് താലിബാന്റെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു. താലിബാൻ ചീഫ് മുല്ലാ അക്തർ മൻസൂർ 2016ൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലാണ്.
ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 2714 പാക്കിസ്ഥാൻകാർ
12:30 AM Nov 10, 2018 | Deepika.com