ഇന്ത്യ-ചൈന അതിർത്തിചർച്ച നടത്തി
12:30 AM Nov 10, 2018 | Deepika.com
ഇറ്റാനഗർ: കരസേനയിലെയും ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെയും ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ താവംഗ് ജില്ലയ്ക്കു സമീപം അതിർത്തി ചർച്ച നടന്നു. സൗഹൃദം ശക്തിപ്പെടുത്താനും നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്താനും ഇരുപക്ഷവും തീരുമാനമെടുത്തു. ഇന്ത്യൻ സംഘത്തെ മേജർ ജനറൽ പി.ജെ.കെ. മേനോനും, ചൈനീസ് സംഘത്തെ മേജർ ജനറൽ ലി ഷി ഷോംഗുവും നയിച്ചു. അതിർത്തി ചർച്ചയിൽ ആദ്യമായാണ് സംഘത്തെ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കുന്നത്. ദീപാവലി ആശംസകളും സമ്മാനങ്ങളും ഇരുപക്ഷവും കൈമാറി.