മഹാത്മാ വള്ളംകളിക്ക് കേന്ദ്രം അഞ്ചു ലക്ഷം അനുവദിച്ചു
12:29 AM Nov 10, 2018 | Deepika.com
ന്യൂഡൽഹി: മാന്നാറിൽ നാളെ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. തുക മഹാത്മാ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പന്പയിലാണ് എല്ലാവർഷവും മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.