കൊച്ചി: ഗ്ലോബൽ സേഫ്റ്റി സമ്മിറ്റിനോടനുബന്ധിച്ച് കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ലോക്കൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ് ഇന്ന് കൊച്ചിയിൽ നടക്കും. ലെ മെരിഡിയൻ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ബിസിനസ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മികച്ച സംരംഭകർക്കുള്ള അവാർഡ് കെ.വി. തോമസ് എംപി വിതരണം ചെയ്യും.
ഇരുപതോളം യുവസംരംഭകർ വിവിധ ബിസിനസ് മോഡലുകൾ അവതരിപ്പിക്കും. വേൾഡ് സേഫ്റ്റി ഫോറം, ലിൻഡ്യ ഫ്രാഞ്ചൈസി ഡിസ്ട്രിബ്യൂട്ടേഴ്സ് ലിമിറ്റഡ്, ബിസി ടു എഡി ഹൈപ്പർ ലിങ്ക് ലിമിറ്റഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് സംഘടിപ്പിക്കുന്നത്. യു.എസ്. ആഷിൻ, പി.എസ്. അശ്വതി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലോക്കൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ് ഇന്ന്
12:29 AM Nov 10, 2018 | Deepika.com