മുംബൈ: മുഹൂർത്തവ്യാപാരത്തിൽ ഓഹരികൾക്കു നേട്ടം. സെൻസെക്സ് 35000-നു മുകളിൽ ക്ലോസ് ചെയ്തെങ്കിലും നിഫ്റ്റിക്ക് 10600 മറികടക്കാനായില്ല.ഒരുമണിക്കൂർ നീണ്ട മുഹൂർത്തവ്യാപാരം തുടക്കംമുതലേ ആവേശകരമായിരുന്നു. പ്രധാന സൂചികകൾ 0.7 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ മികച്ച ഉയർച്ച കാണിച്ചു. മിഡ്കാപ് ഓഹരികളും ബാങ്കുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മിഡ്കാപ് ഓഹരിയായ ഇൻഫിബീം 14 ശതമാനം ഉയർന്നു.നിഫ്റ്റി 68.4 പോയിന്റ് നേട്ടത്തിൽ 10,598.4 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 245.77 പോയിന്റ് ഉയർന്ന് 35,237.68 ൽ അവസാനിച്ചു. മുഹൂർത്തവ്യാപാരത്തിൽ സ്വർണവും വെള്ളിയും താഴോട്ടുപോയി.
മുഹൂർത്തവ്യാപാരം: ഓഹരികൾ തിളങ്ങി
12:37 AM Nov 08, 2018 | Deepika.com