ബംഗളൂരു: ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2018ലൂടെ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച റിക്കാർഡ് ആമസോണിന്. ഒക്ടോബർ 10-15, ഒക്ടോബർ 24-28, നവംബർ 2-5 എന്നീ കാലയളവിൽ സംഘടിപ്പിച്ച മേളയിലൂടെയാണ് ആമസോണിന്റെ ഈ നേട്ടം.
ഹിന്ദി വൈബ്സൈറ്റ് വികസിപ്പിച്ചതും ആദ്യത്തെ പർച്ചേസിംഗിന് സൗജന്യ ഷിപ്പിംഗ് നല്കിയതും വില്പന കൂടാനിടയായി. സേവനമെത്തിക്കാൻ സാധിക്കുന്ന ആകെ പിൻകോഡുകളിൽ 99.3 ശതമാനത്തിൽനിന്നും ഓർഡറുകൾ ലഭിച്ചു.
മറ്റുള്ള സാധാരണ ദിവസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിനങ്ങളിലെ വില്പനയിൽ 20 മടങ്ങാണ് വർധന. ഫയർ ടിവി സ്റ്റിക്കിന്റെ വില്പനയിൽ 2.6 മടങ്ങും കിൻഡിൽ ഡിവൈസുകളുടെ വില്പനയിൽ ഒന്പത് മടങ്ങും വർധന രേഖപ്പെടുത്തി. സ്മാർട്ട്ഫോണുകളിൽ വൺപ്ലസ്, ഷവോമി എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റത്. ഫാഷൻ ഉത്പന്നങ്ങളുടെ വില്പനയിൽ 100 ശതമാനം വർധിച്ചു. ടെലിവിഷനുകളിൽ ഷവോമി, ബിപിഎൽ, സാന്യോ എന്നിവയും മികച്ച രീതിയിൽ വിൽക്കാനായി.
ആമസോണിന് റിക്കാർഡ്
12:36 AM Nov 08, 2018 | Deepika.com