കനറാ ബാങ്കിന് അവാർഡ്
12:36 AM Nov 08, 2018 | Deepika.com
ബംഗളൂരു: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കനറാ ബാങ്കിന് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ വിജിലൻസ് എക്സലൻസ് അവാർഡ്. സമയബന്ധിതമായി കൃത്യതയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാണ് അവാർഡ്. ഡൽഹിയിൽ നടന്ന വിജിലൻസ് അവയർനെസ് വീക്കിന്റെ ഉദ്ഘാടനവേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിച്ചു.