ഹോമിയോപ്പതി മരുന്നുകൾ കൂടുതൽ ജനകീയമാക്കുമെന്ന് ഡോക്ടർമാർ

12:36 AM Nov 08, 2018 | Deepika.com
കൊ​ച്ചി: ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഒ​രുപ​റ്റം ഹോ​മി​യോ ഡോ​ക്ട​ർ​മാ​രും പ്രാ​ക്ടീ​ഷ​ണ​ർ​മാ​രും. പ​ര​മ്പ​രാ​ഗ​ത​മാ​യ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൂ​ടു​ത​ൽ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സ് ചെ​യ്തും സു​ര​ക്ഷി​ത​മാ​യ ഹോ​മി​യോ​പ്പ​തി​ക് ഡി​സ്പെ​ൻ​സിം​ഗ് ശീ​ല​ങ്ങ​ൾ ന​ട​പ്പാ​ക്കി​യു​മാ​ണ് ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി.