സിരിസേനയ്ക്കു തിരിച്ചടി; ഡെപ്യൂട്ടിമന്ത്രി രാജിവച്ചു

12:13 AM Nov 07, 2018 | Deepika.com
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി വീ​​​ണ്ടും രൂ​​​ക്ഷ​​​മാ​​​യി. പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന​​​യു​​​ടെ യു​​​ണൈ​​​റ്റ​​​ഡ് പീ​​​പ്പി​​​ൾ​​​സ് ഫ്രീ​​​ഡം അ​​​ല​​​യ​​​ൻ​​​സ്(​​​യു​​​പി​​​എ​​​ഫ്എ)​​​പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ ഡെ​​​പ്യൂ​​​ട്ടി മ​​​ന്ത്രി മാ​​​നു​​​ഷ ന​​​ന​​​യ​​​ക്ക​​​ര ഇ​​​ന്ന​​​ലെ രാ​​​ജി​​​വ​​​ച്ച​​​ത് സി​​​രി​​​സേ​​​ന​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. സി​​​രി​​​സേ​​​ന പു​​​റ​​​ത്താ​​​ക്കി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യ്ക്ക് ന​​​ന​​​യ​​​ക്ക​​​ര പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

വി​​​ക്ര​​​മ​​​സിം​​​ഗെ​​​യെ പു​​​റ​​​ത്താ​​​ക്കി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജ​​​പ​​​ക്സെ​​​യെ സി​​​രി​​​സേ​​​ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. ഈ ​​​മാ​​​സം 14നു ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ചേ​​​രു​​​ന്പോ​​​ഴേ​​​ക്കും എം​​​പി​​​മാ​​​രെ ചാ​​​ക്കി​​​ട്ടു പി​​​ടി​​​ച്ച് ഭൂ​​​രി​​​പ​​​ക്ഷം തി​​​ക​​​യ്ക്കാ​​​നാ​​​ണു രാ​​​ജ​​​പ​​​ക്സെ-​​​സി​​​രി​​​സേ​​​ന കൂ​​​ട്ടു​​​കെ​​​ട്ട് ല​​​ക്ഷ്യ​​​മി​​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തേ​​സ​​മ​​യം സ്ഥാ​​ന​​മൊ​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ച് പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ക്ര​​മ​​സിം​​ഗെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ ടെ​​ന്പി​​ൾ ട്രീ​​സി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ന​​​ന​​​യ​​​ക്ക​​​ര​​​യെ തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. വി​​​ക്ര​​​മ​​​സിം​​​ഗെ​​​യാ​​​ണ് നി​​​യ​​​മാ​​​നു​​​സൃ​​​ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്നും സ്പീ​​​ക്ക​​​ർ ക​​​രു ജ​​​യ​​​സൂ​​​ര്യ ഇ​​​ക്കാ​​​ര്യം അം​​​ഗീ​​​ക​​​രി​​​ച്ചെ​​​ന്നും സി​​​രി​​​സേ​​​ന​​​യ്ക്ക് അ​​​യ​​​ച്ച രാ​​​ജി​​​ക്ക​​​ത്തി​​​ൽ ഡെ​​​പ്യൂ​​​ട്ടി മ​​​ന്ത്രി ന​​​ന​​​യ​​​ക്ക​​​ര ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ടു​​​ത്ത​​​യി​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ന​​​ട​​​ത്തി​​​യ രാ​​​ഷ്‌ട്രീ​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ഒ​​​രു വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. 225 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് 113 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നു സി​​​രി​​​സേ​​​ന പ​​​റ​​​ഞ്ഞു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ഡെ​​​പ്യൂ​​​ട്ടി​​​മ​​​ന്ത്രി രാ​​​ജി​​​വ​​​ച്ച് എ​​​തി​​​ർ ക്യാ​​​ന്പി​​​ലെ​​​ത്തി​​​യ​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​തു മു​​​ത​​​ൽ എം​​​പി​​​മാ​​​രെ വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​ൻ രാ​​ജ​​പ​​ക്സെ ശ്ര​​​മം തു​​​ട​​​ങ്ങി​​​യ​​​താ​​​ണ്. ത​​​മി​​​ഴ് സ​​​ഖ്യ​​​ത്തി​​​ൽ നി​​​ന്നും വി​​​ക്ര​​​മ​​​സിം​​​ഗെ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു​​​മാ​​​യി ഒ​​​ന്പ​​​തു പേ​​​രെ ത​​​ന്‍റെ ക്യാ​​​ന്പി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ചു. എം​​​പി​​​മാ​​​ർ​​​ക്കു കൂ​​​റു​​​മാ​​​റ്റ​​​ത്തി​​​നാ​​​യി വ​​​ൻ​​​തു​​​ക വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടു വ​​​ന്നി​​​രു​​​ന്നു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു​​​വ​​​രെ രാ​​​ജ​​​പ​​​ക്സെ​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു സ്പീ​​​ക്ക​​​ർ ജ​​​യ​​​സൂ​​​ര്യ പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ൽ നി​​​ന്ന് വി​​​ക്ര​​​മ​​​സിം​​​ഗെ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ സി​​​രി​​​സേ​​​ന​​​യു​​​ടെ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും ജ​​​യ​​​സൂ​​​ര്യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തേ​​​സ​​​മ​​​യം സ്പീ​​​ക്ക​​​ർ നി​​​ഷ്പ​​​ക്ഷ​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന കാ​​​റ്റി​​​ൽ​​​പ്പ​​​റ​​​ത്തി സ്വന്തം പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യെ ജ​​​യ​​​സൂ​​​ര്യ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു സി​​​രി​​​സേ​​​ന​​​പ​​​ക്ഷം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.