റിയാദ് :സൗദിയിലെ ആദ്യത്തെ ആണവ റിയാക്ടറിനു കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തറക്കല്ലിട്ടു. ഇതിന്റെ നിർമാണം 2019ൽ പൂർത്തിയാവും. അന്തർദേശീയ ആണവോർജ ഏജൻസി നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും റിയാക്ടർ പ്രവർത്തിക്കുക.
അടുത്ത 25 വർഷത്തിനകം പതിനാറ് ആണവനിലയങ്ങൾ സ്ഥാപിക്കാനാണു പദ്ധതിയെന്ന് അറബി ന്യൂസ് റിപ്പോർട്ടു ചെയ്തു.
സൗദി ആണവ റിയാക്ടർ സ്ഥാപിക്കുന്നു
12:13 AM Nov 07, 2018 | Deepika.com