ലണ്ടൻ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ദുഃസ്വാദീനം ചെലുത്തിയതായി സംശയമുള്ള 115 അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്കു ചെയ്തു. വിദേശികളുടെ നിയന്ത്രണത്തിലുള്ളതെന്നു കരുതുന്ന 30 ഫേസ്ബുക്ക് അക്കൗണ്ടുകളും 85 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് അധികൃതർ ബ്ലോക്ക് ചെയ്തത്.
ഏതാനും അക്കൗണ്ടുകൾ നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് പോലീസ് വിഭാഗം അറിയിച്ചതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ നഥാനിയേൽ ഗ്ലെയിച്ചർ പറഞ്ഞു. റഷ്യയിൽനിന്നുള്ള സംഘമാണ് ഈ അക്കൗണ്ടുകൾക്കു പിന്നിലുള്ളതെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബ്ലോക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടുകളിൽ കൂടുതലും റഷ്യൻ ഭാഷയിലോ ഫ്രഞ്ചിലോ ഉള്ളവയാണെന്നാണ് റിപ്പോർട്ട്.
115 അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്കു ചെയ്തു
12:13 AM Nov 07, 2018 | Deepika.com