വോ​ഡ​ഫോ​ണും എ​യ​ർ​ടെ​ലും പു​തി​യ കെ​വൈ​സി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

12:13 AM Nov 07, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ വോ​ഡ​ഫോ​ൺ ഐ​ഡി​യ ലി​മി​റ്റ​ഡും ഭാ​ര​തി എ​യ​ർ​ടെ​ലും പു​തി​യ കെ​വൈ​സി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പു​തി​യ ക​ണ​ക്‌​ഷ​നു​ക​ൾ ന​ല്കു​ന്ന​തി​ന് ആ​ധാ​ർ അ​ധി​ഷ്ഠി​ത ഇ​ല​ക്‌​ട്രോ​ണി​ക് വേ​രി​ഫി​ക്കേ​ഷ​ൻ ഉ​പേ​ക്ഷി​ച്ചാ​ണ് പു​തി​യ ഡി​ജി​റ്റ​ൽ കെ​വൈ​സി ആ​വ​ഷ്ക​രി​ച്ച​ത്. റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം വൈ​കാ​തെ പു​തി​യ സം​വി​ധാ​നം ആ​വി​ഷ്ക​രി​ക്കും.

കെവൈസിക്കായി ആധാർ ഉപയോഗിക്കാൻ പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. ഈ ​മാ​സം അ​ഞ്ചി​നു​ള്ളി​ൽ ഇ​ത് ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, 20 വ​രെ ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ​മ​യം ചോ​ദി​ച്ചി​രു​ന്നു. എ​ങ്കി​ലും അ​തി​നു​ള്ളി​ൽ​ത്ത​ന്നെ പു​തി​യ ഡി​ജി​റ്റ​ൽ കെ​വൈ​സി സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കി​ളു​ക​ളി​ലാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു സ​ർ​ക്കി​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

വി​ലാ​സ​വും ഐ​ഡ​ന്‍റി​റ്റി​യും തെ​ളി​യി​ക്കു​ന്ന രേ​ഖ സ്കാ​ൻ ചെ​യ്തെ​ടു​ക്കു​ന്ന​തി​നൊ​പ്പം സ്റ്റോ​റി​ലെ​ത്തു​ന്ന ക​സ്റ്റ​മേ​ഴ്സി​ന്‍റെ ഫോ​ട്ടോ അ​വി​ടെ​നി​ന്നു​ത​ന്നെ പ​ക​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൽ​ത്ത​ന്നെ​യാ​യി​രി​ക്കും കെ​വൈ​സി ന​ട​പ​ടി​ക​ൾ.