ഇ​​​ടു​​​ക്കി രാ​​​ജ്യ​​​ത്തെ ആ​​​ദ്യ 4ജി ​​​ജി​​​ല്ല​​​യാ​​കാൻ ഇനി ഒരാഴ്ച മാത്രം

12:13 AM Nov 07, 2018 | Deepika.com
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ടെലികോം സ്ഥാപനമായ ബി​​​എ​​​സ്എ​​​ൻ​​​എ​​​ലി​​​ന്‍റെ 4ജി ​​​സേ​​​വ​​​നം പൂ​​​ർ​​​ണ​​​തോ​​​തി​​​ലാ​​​കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ജി​​​ല്ല​​​യാ​​​യി ഇ​​​ടു​​​ക്കി ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം നേ​​​ടാ​​​ൻ ഇ​​നി ഒ​​​രാ​​​ഴ്ച മാ​​​ത്രം. ജി​​​ല്ല​​​യി​​​ലെ ഏ​​​റെ​​​ക്കു​​​റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും 4 ജി ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. മൂ​​​ന്നാ​​​ർ, കു​​​മ​​ളി മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചി​​​ല ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ംകൂടി മാത്രമേ 4ജി ലഭ്യമാകാനുള്ളൂ. ട​​​വ​​​റു​​​ക​​​ളി​​​ലെ പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കും 4 ജി ​​​സേ​​​വ​​​നം എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ.

മു​​​ന്നൂ​​​റോ​​​ളം മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ളു​​​ള്ള ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ 3​​​ജി സേ​​​വ​​​നം ന​​​ല്​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന 124 ട​​​വ​​​റു​​​ക​​​ളാ​​​ണു നാ​​​ലാം ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത്. തൊ​​​ടു​​​പു​​​ഴ, ഇ​​​ടു​​​ക്കി, ക​​​ട്ട​​​പ്പ​​​ന, നെ​​​ടു​​ങ്ക​​​ണ്ടം എ​​ന്നീ സേ​​​വ​​​ന​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 53 മൂ​​​ന്നാം ത​​​ല​​​മു​​​റ ട​​​വ​​​റു​​​ക​​​ൾ 4 ജി ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം മാ​​​റ്റി. ശേ​​​ഷി​​​ക്കു​​​ന്ന 71 ട​​​വ​​​റു​​​ക​​​ൾ അ​​​പ്ഗ്ര​​​ഡേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലാ​​​ണ്. മൂ​​​ന്നാ​​​ർ, കു​​​മ​​​ളി ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ട​​​വ​​​ർ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ അ​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ 4 ജി ​​​സേ​​​വ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ആ​​​യി​​​രു​​​ന്നു. ഇ​​​ടു​​​ക്കി​​​യി​​​ലെ വി​​​ജ​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു സേ​​​വ​​​നം എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണു ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ. പു​​​തി​​​യ​​​താ​​​യി 150ൽപരം ട​​​വ​​​റു​​​ക​​​ൾ​ കൂ​​​ടി നാ​​​ലാം ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ലു​​​ണ്ട്. ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​യി ഏ​​​തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​നം എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ​​തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. 4 ജി ​​​സ്പെ​​​ട്രം ലൈ​​​സ​​​ൻ​​​സ് നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലേ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളു.