എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപ പലിശ ഉയർത്തി
12:13 AM Nov 07, 2018 | Deepika.com
മുംബൈ: സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശ പുതുക്കി നിശ്ചയിച്ചു. ദീപാവലിയോടനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.05 മുതൽ 0.50 വരെ ശതമാനമാണ് വർധിപ്പിച്ചത്. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കും ഒരു കോടിക്കും അഞ്ചു കോടിക്കും ഇടയിലുള്ള നിക്ഷേപങ്ങൾക്കും പലിശ വർധിപ്പിച്ചിട്ടുണ്ട്. പുതിയ പലിശനിരക്ക് ഇന്നലെമുതൽ പ്രാബല്യത്തിൽവന്നു.