യാവുണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ 79 സ്കൂൾ വിദ്യാർഥികളെയും പ്രിൻസിപ്പലിനെയും അധ്യാപികയെയും ഡ്രൈവറെയും അക്രമികൾ തട്ടിക്കൊണ്ടുപോയി . വിഘടനവാദികളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു.
വടക്കുപടിഞ്ഞാറൻ കാമറൂണിന്റെ തലസ്ഥാനമായ ബെമാൻഡയിലെ പ്രിസ്ബറ്റേറിയൻ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയാണ് ബന്ദികളാക്കിയത്. തെരച്ചിൽ നടത്തിവരികയാണെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ ജർമൻ കോളനിയായിരുന്ന കാമറൂൺ രണ്ടാംലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടനും ഫ്രാൻസും വീതിച്ചെടുക്കുകയായിരുന്നു. ഫ്രഞ്ച് കോളനിക്ക് 1960ൽ സ്വാതന്ത്ര്യം നൽകി. അടുത്തവർഷം ബ്രിട്ടീഷ് കോളനിയും ഇതോടുകൂടി ചേർത്തു.
കാമറൂണിൽ 80 വിദ്യാർഥികളെ ബന്ദികളാക്കി
12:58 AM Nov 06, 2018 | Deepika.com