തമിഴ് തടവുകാരെ വിട്ടയയ്ക്കാൻ രാജപക്സെ സർക്കാർ

12:21 AM Nov 05, 2018 | Deepika.com
കൊ​​​ളം​​​ബോ: ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ത​​​ട​​​വി​​​ലു​​​ള്ള ത​​​മി​​​ഴ് ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ രാ​​​ജ​​​പ​​​ക്സെ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ത​​​മി​​​ഴ് എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ നേ​​​ടു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​രി​​​സേ​​​ന​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജ​​​പ​​​ക്സെ​​​യും വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നു രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ പു​​​ത്ര​​​നും എം​​​പി​​​യു​​​മാ​​​യ ന​​​മ​​​ൽ ഇ​​​ന്ന​​​ലെ ത​​​മി​​​ഴി​​​ൽ ട്വീ​​​റ്റു ചെ​​​യ്തു.

പ്ര​​​ത്യേ​​​ക ത​​​മി​​​ഴ് രാ​​​ഷ്‌ട്രത്തി​​​നുവേ​​​ണ്ടി എ​​​ൽ​​​ടി​​​ടി​​​ഇ ന​​​ട​​​ത്തി​​​യ ദീ​​​ർ​​​ഘ​​​കാ​​​ല​​​പോ​​​രാ​​​ട്ടം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​ത് രാ​​​ജ​​​പ​​​ക്സെ​​​യാ​​​ണ്. എ​​​ൽ​​​ടി​​​ടി​​​ഇ നേ​​​താ​​​വ് വേ​​​ലു​​​പ്പി​​​ള്ള പ്ര​​​ഭാ​​​ക​​​ര​​​നെ 2009ൽ ​​​വ​​​ധി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന് അ​​​റു​​​തി​​​യാ​​​യ​​​ത്. ത​​​ട​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​മി​​​ഴ് പോ​​​രാ​​​ളി​​​ക​​​ൾ രാ​​​ഷ്‌ട്രീയ​​​ത​​​ട​​​വു​​​കാ​​​ര​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​വ​​​രെ വി​​​ട്ട​​​യ​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ കു​​​റ്റ​​​പ​​​ത്രം പോ​​​ലും ന​​​ൽ​​​കാ​​​തെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ നി​​​യ​​​മ​​​ത്തി​​​ൻ കീ​​​ഴി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​വ​​​രെ വി​​​ട്ട​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നു ത​​​മി​​​ഴ് പാ​​​ർ​​​ട്ടി​​​ക​​​ൾ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഒ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ത​​​മി​​​ഴ് ദേ​​​ശീ​​​യ സ​​​ഖ്യ​​​ത്തി​​​ന്‍റെ (ടി​​​എ​​​ൻ​​​എ) പി​​​ന്തു​​​ണ അ​​​നി​​​വാ​​​ര്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ രാ​​​ജ​​​പ​​​ക്സെ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

225 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രാ​​​ജ​​​പ​​​ക്സെ​​​യ്ക്ക് 100 എം​​​പി​​​മാ​​​രു​​​ടെ​​​യും പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യ്ക്ക് 103 പേ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ടി​​​എ​​​ൻ​​​എ എം​​​പി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 22 എം​​​പി​​​മാ​​​ർ രാ​​​ജ​​​പ​​​ക്സെ​​​യെ എ​​​തി​​​ർ​​​ത്തേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ച്ച് ടി​​​എ​​​ൻ​​​എ​​​യെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പാർലമെന്‍റ് 14നു വിളിച്ചുകൂട്ടി ക്കൊണ്ട് പ്രസിഡന്‍റ് സിരിസേന ഗസറ്റ് വിജ്ഞാപനം പുറപ്പെ ടുവിച്ചു.