ഏറ്റവും വലിയ പാലം ഉദ്ഘാടനം ചെയ്തു

12:55 AM Oct 24, 2018 | Deepika.com
ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും നീ​​​ള​​​മു​​​ള്ള ക​​​ട​​​ൽ​​​പ്പാ​​​ലം ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 55 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള പാ​​​ലം ചൈ​​​ന​​​യി​​​ലെ ഴു​​​ഹാ​​​യി ന​​​ഗ​​​ര​​​ത്തെ, സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​വി​​​ശ്യ​​​ക​​​ളാ​​​യ ഹോ​​​ങ്കോ​​​ങ്ങു​​​മാ​​​യും മ​​​ക്കാ​​​വു​​​വു​​​മാ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. പൊ​​​തു ജ​​​ന​​​ത്തി​​​ന് ഇ​​​ന്നു​​​മു​​​ത​​​ലേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ.

ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്തു നി​​​ർ​​​മി​​​ച്ച പാ​​​ല​​​ത്തി​​​ന് 2000 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വാ​​​യി. നാ​​​ലു ല​​​ക്ഷം ട​​​ൺ സ്റ്റീ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു. പാ​​​ലം​​​തു​​​റ​​​ന്ന​​​തോ​​​ടെ ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ യാ​​​ത്രാ​​​ദൈ​​​ർ​​​ഘ്യം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ൽ​​​നി​​​ന്ന് മു​​​പ്പ​​​തു മി​​​നി​​​ട്ടാ​​​യി ചു​​​രു​​​ങ്ങി.