മൃതദേഹാവശിഷ്ടം കോൺസൽ മന്ദിരവളപ്പിൽ
12:55 AM Oct 24, 2018 | Deepika.com
അങ്കാറ: തുർക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയെന്നു സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. ശരീരം കഷണങ്ങളാക്കി മുറിച്ചാണു കൊല നടത്തിയതെന്നും മുഖം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.സൗദി കോൺസൽ ജനറലിന്റെ വസതിയിലെ പൂന്തോട്ടത്തിലാണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. പൂന്തോട്ടത്തിലെ കിണറ്റിൽ അവശിഷ്ടങ്ങൾ കണ്ടെന്നു തിങ്കളാഴ്ച തുർക്കിയിലെ വത്താൻ പാർട്ടി നേതാവ് പെരിൻസെകിനെ ഉദ്ധരിച്ച് തിങ്കഴാഴ്ച തുർക്കി ടിവി റിപ്പോർട്ട് ചെയ്തിരുന്നു.