മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന്റെ അറ്റാദായം 20.13 കോടി രൂപ
12:15 AM Oct 23, 2018 | Deepika.com
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡിന്റെ അറ്റാദായമുയർന്നു. സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 94 ശതമാനം വർധിച്ച് 20.13 കോടിയായി. വരുമാനം 94.65 കോടി രൂപയിൽനിന്ന് 39.5 ശതമാനം വർധനയോടെ 132.03 കോടി രൂപയായി. 469.70 കോടി രൂപയുടെ ഇരുചക്ര വാഹന വായ്പ ഉൾപ്പെടെ ആകെ 541.75 കോടി രൂപ വിതരണം ചെയ്തു.